രണ്ടാം ലോകമഹായുദ്ധ കാലഘട്ടം. ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ മുനമ്പായ കോൺവാളിലെ ഒരു ചെറിയ ഗ്രാമമാണ് കോൾഡ് ഹാർബർ. ജർമ്മൻ സൈനികർ എന്ന വ്യാജേന ഫ്രാൻസിലും നാസി അധിനിവേശ യൂറോപ്പിലെ മറ്റു പ്രദേശങ്ങളിലും ചാരപ്രവർത്തനം നടത്തുവാൻ നിയോഗിക്കപ്പെട്ട ഒരു കൂട്ടം അമേരിക്കക്കാരും ബ്രിട്ടീഷുകാരും തങ്ങളുടെ ദൗത്യങ്ങൾക്കായി തമ്പടിച്ചിരിക്കുന്നത് അവിടെയാണ്. അനൗദ്യോഗികമായി പ്രവർത്തിക്കുന്ന അവരെ കാത്തിരിക്കുന്നത് മരണമാണ്. ജർമ്മൻകാരുടെ പിടിയിലകപ്പെട്ട് സത്യാവസ്ഥ വെളിപ്പെട്ടാൽ ശത്രുസൈനികർ എന്ന നിലയിൽ നിർദ്ദാക്ഷിണ്യം അവരെ വെടിവച്ചു കൊല്ലും. ജർമ്മൻ യൂണിഫോമാണ് ധരിച്ചിരിക്കുന്നത് എന്നതിനാൽ അബദ്ധത്തിൽ ബ്രിട്ടീഷ് സൈനികരുടെ മുന്നിലകപ്പെട്ടാലും മരണം ഉറപ്പ്.
ജർമ്മൻ അധിനിവേശത്തിൻ കീഴിലായ ഫ്രാൻസിന്റെ തീരങ്ങൾ വഴി യൂറോപ്പിൽ പ്രവേശിച്ച് തങ്ങളെ ആക്രമിച്ച് കീഴടക്കാനുള്ള
സഖ്യകക്ഷികളുടെ പദ്ധതിയെക്കുറിച്ച് അറിഞ്ഞ അഡോൾഫ് ഹിറ്റ്‌ലർ നോർവ്വേ മുതൽ സ്പെയിൻ വരെയുള്ള
യൂറോപ്യൻ തീരദേശമാകെ തീർത്ത പ്രതിരോധനിരയാണ് അറ്റ്‌ലാന്റിക്ക് വാൾ എന്ന പേരിൽ അറിയപ്പെട്ടത്.
അതേക്കുറിച്ചുള്ള വിശദവിവരങ്ങൾ എങ്ങനെയും ചോർത്തിയെടുക്കുക എന്നത് സഖ്യകക്ഷികളുടെ വിജയത്തിന്
അത്യന്താപേക്ഷിതമായിരുന്നു.
അമേരിക്കൻ ഇന്റലിജൻസ്
ഏജൻസിയായ OSSൽ (Office of Strategic Services) ജോലി ചെയ്യുന്ന അമേരിക്കൻ സൈനികനാണ്
മേജർ ക്രെയ്ഗ് ഓസ്‌ബോൺ. പുതിയൊരു ദൗത്യത്തിനായി ബ്രിട്ടീഷ് ഇന്റലിജൻസിന്റെ ഭാഗമായ SOEയുടെ
(Special Operations Executive) തലവൻ ബ്രിഗേഡിയർ ഡോഗൽ മൺറോ അദ്ദേഹത്തെ സമീപിക്കുന്നു.
ലണ്ടനിൽ നേഴ്സായി ജോലി ചെയ്യുന്ന ജെനവീവ് ട്രെവോൺസ് എന്ന വനിതയെ SOEയിലേക്ക് റിക്രൂട്ട്
ചെയ്ത് ഫ്രാൻസിലേക്ക് അയയ്ക്കുക എന്നതാണ് അദ്ദേഹത്തിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതല.
ജനറൽ ഇർവിൻ റോമൽ ഉൾപ്പെടെ വിവിധ ജർമ്മൻ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ
നുഴഞ്ഞു കയറി അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയെക്കുറിച്ചുള്ള രഹസ്യരേഖകൾ ചോർത്തുക എന്നതാണ്
ഡോഗൽ മൺറോ അവളെ ഏല്പിച്ചിരിക്കുന്ന ദൗത്യം.
അത്യന്തം അപകടകരമായ സാഹചര്യങ്ങളിൽ
ചാരപ്രവർത്തനത്തിന്റെ പുതിയ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഉദ്വേഗജനകമായ മറ്റൊരു ജാക്ക്
ഹിഗ്ഗിൻസ് നോവൽ…
കഴിഞ്ഞ എട്ട് നോവലുകളിലും
എന്നോടൊപ്പം സഞ്ചരിച്ച് പ്രോത്സാഹനം ചൊരിഞ്ഞ എല്ലാ പ്രിയവായനക്കാരുടെയും പിന്തുണ ഇനിയങ്ങോട്ടും
പ്രതീക്ഷിക്കുന്നു…
കോൾഡ് ഹാർബറിൽ ആദ്യ തേങ്ങ അടിയൻ ഉടച്ചിരിക്കുന്നു.. എന്നാപ്പിന്നെ തുടങ്ങുവല്ലേ??
ReplyDeleteതേങ്ങ സസന്തോഷം സ്വീകരിച്ചിരിക്കുന്നു... ആദ്യ ലക്കം ബുധനാഴ്ച്ച പോസ്റ്റ് ചെയ്യാമെന്ന് കരുതുന്നു...
Deleteഎന്നാ പിന്നെ അങ്ങിനെ ആവട്ടെ. തുടങ്ങാം. ഞാനും കൂടെയുണ്ട്
ReplyDeleteആഹാ, ശ്രീജിത്തും എത്തിയല്ലോ... സന്തോഷായി...
Deleteകോൾഡ് ഹാർബാറിലേക്ക് എത്തി
ReplyDeleteആഹാ... സന്തോഷം... ഇനി ശ്രീക്കുട്ടനും ഉണ്ടാപ്രിയും കൂടി എത്താനുണ്ട്...
Deleteഇത്തിരി വൈകി ആണെങ്കിലും നുമ്മ എത്തിട്ടാ !
ReplyDeleteകാത്തിരിക്കുന്നു മഴയും നോവലും തുടങ്ങാൻ
എന്തേ ഇന്നും വന്നീലാ... എന്നോടൊന്നും മിണ്ടീലാ... എന്ന് പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഉണ്ടാപ്രിയുടെ വരവ്... സന്തോഷായി...
Deleteഞാൻ നമ്മുടെ ഹാരിയുടെ മരണത്തിൽ ദുഖാചാരണത്തിൽ ആയിരിയ്ക്കും വിനുവേട്ടൻ ന്ന് കരുതിപ്പോയി 😌
ReplyDeleteഅത് ശരി, നല്ല ആളാ... അവസാന ലക്കം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ കോൾഡ് ഹാർബറിൽ ഞാൻ താമസം തുടങ്ങിയിരുന്നു...
Delete😂
Deleteആശംസകൾ
ReplyDelete