Tuesday, September 10, 2024

കോൾഡ് ഹാർബർ - 08


തന്റെ കൈയിലെ മുറിവിൽ തികഞ്ഞ പരിചയസമ്പന്നതയോടെ ബാൻഡേജിടുന്ന ഷ്മിഡ്റ്റിനെ താഴെ വാർഡ് റൂമിലെ മേശയ്ക്കരികിലുള്ള വീതി കുറഞ്ഞ കസേരയിൽ ഇരുന്നുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ വീക്ഷിച്ചു. “അല്പം മോർഫിൻ കൂടി എടുത്താൽ വേദന അറിയില്ല, മേജർ” തന്റെ കിറ്റിനുള്ളിൽ നിന്നും ഒരു മോർഫിൻ ആംപ്യൂൾ എടുത്ത് അദ്ദേഹത്തിന്റെ കൈയിൽ കുത്തിയിട്ട് അയാൾ പറഞ്ഞു.

 

“നിങ്ങൾ ആരാണ്? ജർമ്മൻകാരൻ അല്ലെന്ന കാര്യം ഉറപ്പാണ്” ക്രെയ്ഗ് ചോദിച്ചു.

 

“വേണമെങ്കിൽ ജർമ്മൻ‌കാരൻ എന്നും പറയാംഎന്തായാലും എന്റെ മാതാപിതാക്കൾ ജർമ്മൻകാർ ആയിരുന്നു ജൂതവംശജർ ബെർലിനെക്കാൾ സുരക്ഷിതം ലണ്ടൻ ആയിരിക്കുമെന്ന് മനസ്സിലാക്കി ബ്രിട്ടനിലേക്ക് കുടിയേറിയവർ വൈറ്റ്ചാപ്പലിലാണ് ഞാൻ ജനിച്ചത്

 

വാതിൽക്കൽ നിന്നിരുന്ന മാർട്ടിൻ ഹെയർ ജർമ്മൻഭാഷയിൽ അയാൾക്ക് താക്കീത് നൽകി. “ഷ്മിഡ്റ്റ്, നിങ്ങളുടെ നാക്കിന് നീളം കൂടുതലാണെന്ന് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്

 

ചാടിയെഴുന്നേറ്റ ഷ്മിഡ്റ്റ് കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്നു. “Jawohl, Herr Kapitan  (ശരിയാണ്, മിസ്റ്റർ ക്യാപ്റ്റൻ)

 

“ബാൻഡേജ് ഇട്ടു കഴിഞ്ഞില്ലേ ഗെറ്റ് ഔട്ട് ഓഫ് ഹിയർ

 

“Zu befehl, Herr Kapitan” (ഉത്തരവ് പോലെ, മിസ്റ്റർ ക്യാപ്റ്റൻ)

 

ഒരു വിഡ്ഢിച്ചിരിയോടെ തന്റെ മെഡിക്കൽ കിറ്റുമെടുത്ത് ഷ്മിഡ്റ്റ് പുറത്തേക്ക് പോയി. ഹെയർ ഒരു സിഗരറ്റിന് തീ കൊളുത്തി. “ഒരു സമ്മിശ്ര ക്രൂവാണ് ഈ കപ്പലിലുള്ളത് അമേരിക്കക്കാർ, ബ്രിട്ടീഷുകാർ, ജൂതന്മാർ പക്ഷേ, എല്ലാവരും ജർമ്മൻ ഭാഷ അനായാസമായി സംസാരിക്കും ജർമ്മൻകാർ എന്ന ഒരൊറ്റ ഐഡന്റിറ്റിയേയൂള്ളൂ ഈ കപ്പലിൽ ജോലി ചെയ്യുമ്പോൾ അവർക്ക്

 

“നമുക്കും സ്വന്തമായി ഒരു E- ബോട്ട്…!” ഓസ്ബോൺ പറഞ്ഞു. “അയാം ഇംപ്രസ്ഡ് ഇങ്ങനെയും ഒരു രഹസ്യ ഓപ്പറേഷൻ നമുക്കുണ്ടെന്ന് ഇതുവരെ എനിക്കറിയില്ലായിരുന്നു

 

“പക്ഷേ, ഇതൊരു കൈവിട്ട കളിയാണെന്ന് പറയാതിരിക്കാനാവില്ല സാധാരണഗതിയിൽ ഈ കപ്പലിൽ ജർമ്മൻ ഭാഷ മാത്രമേ സംസാരിക്കാറുള്ളൂ ക്രീഗ്സ്മറീൻ യൂണിഫോം മാത്രമേ ധരിക്കാറുള്ളൂ കരയിൽ ഞങ്ങളുടെ താവളത്തിൽ പോലും കഥാപാത്രങ്ങളുമായി അങ്ങേയറ്റം താദാത്മ്യം പ്രാപിക്കുക എന്നതാണ് അതിന് പിന്നിലുള്ള ലക്ഷ്യം പിന്നെ ഭാഷയുടെ കാര്യത്തിൽ ചിലപ്പോഴെല്ലാം ഇവർ നിയമം തെറ്റിക്കാറുണ്ടെന്നത് യാഥാർത്ഥ്യമാണ് ഷ്മിഡ്റ്റ് തന്നെ ഏറ്റവും നല്ല ഉദാഹരണം

 

“എവിടെയാണ് നിങ്ങളുടെ താവളം?”

 

“കോൺവാളിലെ ലിസാർഡ് പോയിന്റിനടുത്തുള്ള കോൾഡ് ഹാർബർ എന്നൊരു ചെറിയ തുറമുഖം

 

“എന്തു ദൂരമുണ്ട്?”

 

“ഇവിടെ നിന്നോ? ഏതാണ്ട് നൂറ് മൈൽ നേരം പുലരുമ്പോഴേക്കും അവിടെയെത്താനാവും നമുക്ക് അങ്ങോട്ടുള്ള യാത്രയിൽ സമയം കൂടുതലെടുക്കും നമ്മുടെ റോയൽ നേവി മോട്ടോർ ടോർപിഡോ ബോട്ടുകളുടെ റൂട്ടുകളെക്കുറിച്ച് ഓരോ രാത്രിയും ഞങ്ങൾക്ക് ഇൻഫർമേഷൻ ലഭിക്കാറുണ്ട് അവരുടെ കണ്ണിൽപ്പെടാതെ നീങ്ങുക എന്നതാണല്ലോ ബുദ്ധി

 

“അതെനിക്ക് മനസ്സിലാക്കാൻ സാധിക്കും ഈ ജർമ്മൻ കപ്പൽ അവരുടെ മുന്നിൽപ്പെട്ടാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല ആട്ടെ, ആരാണ് ഈ ഓപ്പറേഷന് പിന്നിൽ?” ഓസ്ബോൺ ചോദിച്ചു.

 

“SOE യുടെ സെക്ഷൻ-D ആണ് ഔദ്യോഗികമായി ഇത് ഓപ്പറേറ്റ് ചെയ്യുന്നത് എന്നാലും ഇതൊരു കൂട്ടുസംരംഭം ആണെന്ന് പറയാം നിങ്ങൾ OSS ൽ നിന്നല്ലേ?”

 

“അതെ

 

“അത്ര എളുപ്പമുള്ള ജോലിയല്ല ഹെയർ പറഞ്ഞു.

 

“ഒരു സംശയവുമില്ല അക്കാര്യത്തിൽ

 

മാർട്ടിൻ ഹെയർ പുഞ്ചിരിച്ചു. “വരൂ, സാൻഡ്‌വിച്ച് വല്ലതും കിട്ടുമോ എന്ന് നോക്കിയിട്ട് വരാം നിങ്ങൾക്കിപ്പോൾ ഭക്ഷണമാണ് ആവശ്യം” അയാൾ ഓസ്ബോണിനെയും കൂട്ടി വാർഡ് റൂമിന് പുറത്തേക്കിറങ്ങി.

 

                                               ***

 

ഓസ്ബോൺ ഡെക്കിലേക്ക് ചെല്ലുമ്പോൾ സൂര്യൻ ഉദിച്ചിട്ടുണ്ടായിരുന്നില്ല. കടൽ സാമാന്യം പ്രക്ഷുബ്ധമാണെന്ന് പറയാം. ഉയർന്ന് പൊങ്ങുന്ന തിരമാലകളിൽ നിന്ന് ചിതറുന്ന ജലകണങ്ങൾ അദ്ദേഹത്തിന്റെ മുഖത്ത് വന്ന് വീണു. ഗോവണി കയറി അദ്ദേഹം വീൽഹൗസിൽ എത്തി. മാർട്ടിൻ ഹെയർ മാത്രമേ അപ്പോൾ അവിടെയുണ്ടായിരുന്നുള്ളൂ. കോമ്പസ്സിന്റെ മങ്ങിയ വെട്ടത്തിൽ അദ്ദേഹം ചിന്താമഗ്നനായി കാണപ്പെട്ടു. ചാർട്ട് ടേബിളിനരികിലെ കസേരയിൽ ഇരുന്നിട്ട് ഓസ്ബോൺ ഒരു സിഗരറ്റിന് തീ കൊളുത്തി.

 

“എന്ത് പറ്റി? ഉറങ്ങാൻ പറ്റുന്നില്ലേ?” ഹെയർ ചോദിച്ചു.

 

“കടൽ‌യാത്ര തീരെ പിടിക്കില്ല എനിക്ക് നിങ്ങൾക്ക് പക്ഷേ അങ്ങനെയല്ല അല്ലേ?”

 

“ശരിയാണ് സർ” ഹെയർ പറഞ്ഞു. “ബോട്ട് ഇല്ലാത്ത ഒരു ജീവിതം എന്റെ ഓർമ്മയിലേ ഇല്ല എട്ട് വയസ്സുള്ളപ്പോഴാണ് എന്റെ മുത്തശ്ശൻ ഒരു ഡിങ്കിയിൽ കയറ്റി ആദ്യമായി എന്നെ കടലിൽ കൊണ്ടുപോയത്

 

“ഇംഗ്ലീഷ് ചാനൽ തികച്ചും വ്യത്യസ്തമാണെന്നാണല്ലോ എല്ലാവരും പറയുന്നത്?”

 

“സോളമൻസ് ദ്വീപുകൾക്ക് ചുറ്റുമുള്ള കടലുമായി താരതമ്യം ചെയ്യുവാനേ കഴിയില്ല അതെനിക്ക് പറയാനാവും

 

“അവിടെയായിരുന്നോ നിങ്ങൾ ഇതിനു മുമ്പ്?”

 

“അതെ” ഹെയർ തല കുലുക്കി.

 

“ടോർപിഡോ ബോട്ടുകൾ ചെറുപ്പക്കാർക്ക് പറഞ്ഞിട്ടുള്ളതാണെന്നാണല്ലോ ഞാൻ കേട്ടിട്ടുള്ളത്” ആകാംക്ഷയോടെ ഓസ്ബോൺ പറഞ്ഞു.

 

“വെൽ, ജോലിയിൽ നല്ല അവഗാഹവും ഒരു ജർമ്മൻകാരനെപ്പോലെ എവിടെയും കടന്നു ചെല്ലാൻ സാധിക്കുന്നവനുമായ ഒരാളെ കിട്ടിയാൽ പിന്നെ പ്രായമൊന്നും അവർ നോക്കില്ല” ഹെയർ പൊട്ടിച്ചിരിച്ചു.

 

നേരം പുലർന്നു തുടങ്ങിയിരിക്കുന്നു. കടൽ ശാന്തമാണിപ്പോൾ. ദൂരെയായി കര കാണാൻ സാധിക്കുന്നുണ്ട്.

 

“ലിസാർഡ് പോയിന്റ് ആണ്” പുഞ്ചിരിച്ചുകൊണ്ട് ഹെയർ പറഞ്ഞു.

 

“അപകടം നിറഞ്ഞതെങ്കിലും ഈ ജോലി നിങ്ങൾ ഇഷ്ടപ്പെടുന്നു അല്ലേ?” ഓസ്ബോൺ ചോദിച്ചു.

 

“എന്ന് തോന്നുന്നു” ഹെയർ ചുമൽ ഒന്ന് വെട്ടിച്ചു.

 

“തോന്നുകയല്ല, വല്ലാത്തൊരു അഭിനിവേശമാണ് ഈ ജോലിയോട് നിങ്ങൾക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ ഒട്ടും താല്പര്യമില്ലാത്തത് പോലെ ഹാർവാർഡിലെ ജോലിയാണ് ഞാൻ ഉദ്ദേശിച്ചത്

 

“ആയിരിക്കാം” ദൃഢമായിരുന്നു ഹെയറിന്റെ സ്വരം. “ഈ യുദ്ധമെല്ലാം അവസാനിക്കുമ്പോൾ പിന്നെ എന്തു ചെയ്യുമെന്ന് വല്ല രൂപവുമുണ്ടോ നമുക്ക് ആർക്കെങ്കിലും? നിങ്ങളുടെ കാര്യം എങ്ങനെയാണ്?”

 

“ശരിയാണ്, തിരിച്ചു പോകുവാൻ ഒരിടമെന്ന് പറയാൻ ഒന്നും തന്നെയില്ല എനിക്കാണെങ്കിൽ ഒരു പ്രത്യേക പ്രശ്നവുമുണ്ട്” ഓസ്ബോൺ പറഞ്ഞു. “ഈ ജോലിയിൽ  പ്രഗത്ഭനാണെന്നാണ് എന്റെ വിശ്വാസം ഇന്നലെ ഞാൻ ഒരു ജർമ്മൻ ജനറലിനെ വകവരുത്തി ഒരു ദേവാലയത്തിൽ വച്ച് മൃദുലവികാരങ്ങൾക്കൊന്നും എന്റെ മനസ്സിൽ ഇടമില്ല എന്ന് കാണിക്കാൻ വേണ്ടി പറഞ്ഞതാണ് ബ്രിറ്റനിയുടെ  ചുമതലയുള്ള SS ഇന്റലിജൻസ് മേധാവിയായിരുന്നു മരണം അർഹിക്കുന്ന ഒരു കാപാലികൻ

 

“അപ്പോൾ പിന്നെ നിങ്ങളുടെ പ്രശ്നം എന്താണ്?”

 

“അയാളെ കൊന്നതിന് പകരം വീട്ടാൻ അവർ ഇരുപത് പേരെയാണ് പിടിച്ചുകൊണ്ടു പോയത് വെടിവെച്ച് കൊല്ലുവാൻ ഞാൻ പോകുന്നിടത്തെല്ലാം മരണവും കൂടെയുണ്ടെന്ന് തോന്നുന്നു.. സദാസമയവും ഞാൻ ഉദ്ദേശിച്ചത് മനസ്സിലാവുന്നുണ്ടോ…?

 

ഹെയർ ഒന്നും ഉരിയാടിയില്ല. കപ്പലിന്റെ വേഗത കുറച്ചിട്ട് അയാൾ വീൽഹൗസിന്റെ ചില്ല് ജാലകം തുറന്നു. മഴത്തുള്ളികൾ ഉള്ളിലേക്ക് അടിച്ചു കയറി. കടലിലേക്ക് നീണ്ടു നിൽക്കുന്ന മുനമ്പിനെ ചുറ്റി അല്പം ചെന്നതും ഉൾക്കടലിൽ നിന്നും ഹാർബറിലേക്കുള്ള പ്രവേശനകവാടം കാണാറായി. ഹാർബറിനപ്പുറം മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന താഴ്‌വരയും.

 

ചെറിയൊരു ഹാർബറായിരുന്നു അത്. രണ്ട് ഡസനോളം കോട്ടേജുകളും ഒരു ബംഗ്ലാവും ആ താഴ്‌വരയിൽ കാണാനുണ്ട്. കപ്പലിലെ ജോലിക്കാർ എല്ലാവരും ഡെക്കിലേക്ക് എത്തി.

 

“കോൾഡ് ഹാർബർ, മേജർ ഓസ്ബോൺലിലി മർലിൻ ഹാർബറിലേക്ക് പ്രവേശിക്കവെ ഹെയർ പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

10 comments:

  1. ദങ്ങനെ നമ്മ ശെരിക്കും കോൾഡ് ഹാർബർ എത്തി..മരണം ഒരു പേടിസ്വപ്നം ആയി കൂടെ തന്നെ ഉണ്ട് താനും

    ReplyDelete
    Replies
    1. അതെ... കോൾഡ് ഹാർബറിൽ എത്തി...

      നമ്മളൊക്കെ ഇതിന് മുമ്പും ഇവിടെ വന്നിട്ടുണ്ട് ഉണ്ടാപ്രീ... ഫ്ലൈറ്റ് ഓഫ് ദി ഈഗിൾസിൽ... ഓർമ്മയുണ്ടോ...? ഹാരി കെൽസോയും മോളിയും ജൂലി ലെഗ്രാന്റും "ഹാങ്ങ്ഡ് മാൻ" എന്ന സത്രവും ഒക്കെ...? അതേ കോൾഡ് ഹാർബർ തന്നെ ഇത്...

      Delete
  2. 'കോൾഡ് ഹാർബർ' ഇനിയായിരിക്കണം ശരിയായ കഥ തുടങ്ങുന്നത്.

    ReplyDelete
    Replies
    1. അതെ കുറിഞ്ഞീ... ഇനിയാണ് യഥാർത്ഥ ദൗത്യം ആരംഭിക്കാൻ പോകുന്നത്...

      Delete
  3. എന്തൊക്കെയാവും കോൾഡ് ഹാർബർ കാത്തുവച്ചിരിക്കുന്നത്? ആകാംക്ഷയുടെ തോത് പതിയെ കൂടിത്തുടങ്ങി..

    ReplyDelete
    Replies
    1. എന്ത്, കോൾഡ് ഹാർബർ പരിചയമില്ലെന്നോ...? ഫ്ലൈറ്റ് ഓഫ് ഈഗിൾസിൽ എത്രയോ വട്ടം നാം അവിടെ കറങ്ങിയിരിക്കുന്നു... ജാക്കേട്ടന്റെ ഭാര്യ ഡെനിസ് പറത്തിയ വിമാനം കടലിൽ വീണപ്പോൾ ഇരുവരെയും ടർക്കിനെയും കൂടി ലൈഫ്ബോട്ടിൽ രക്ഷിച്ചുകൊണ്ടു വന്നത് ഈ കോൾഡ് ഹാർബറിലേക്കായിരുന്നു... Hanged Man എന്ന സത്രവും അതിന്റെ സൂക്ഷിപ്പുകാരി ജൂലി ലെഗ്രാന്റിനെയും ഒക്കെ മറന്നു പോയോ...? എന്താ ജമ്മാ ഇത്...?

      Delete
  4. കോൾഡ് ഹാർബറിൽ എത്തി നിൽക്കുന്നു കഥ.
    "യുദ്ധമെല്ലാം അവസാനിക്കുമ്പോൾ പിന്നെ എന്തു ചെയ്യുമെന്ന് വല്ല രൂപവുമുണ്ടോ നമുക്ക്". അതെ ജോലിയിൽ ഒരു ത്രിൽ ഒക്കെ വേണ്ടേ എന്നാവും ഇവർക്ക്

    ReplyDelete
    Replies
    1. സത്യമാണ്... റിട്ടയർ ചെയ്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സമയം കൊല്ലുന്ന നമ്മുടെയൊക്കെ കാര്യവും വിഭിന്നമല്ലല്ലോ അല്ലേ...? :)

      Delete
  5. ഹൊ.... മരണം കൂടെ തന്നെ ഉണ്ടല്ലോ ഓസ്‌ബോൻ!

    ReplyDelete
    Replies
    1. കൊല്ലും കൊലയുമായി നടക്കുന്നവർ...

      Delete